പ്രവാസി ലീഗ് സാജിദ് കോറോത്തിന് സ്വീകരണം നൽകി
ഉള്ളിയേരി പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ (ഒ.സി. സൗധത്തിൽ ) നടന്ന പരിപാടി പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് അഹമ്മദ് കുറ്റിക്കാട്ടൂർ ഉദ്ഘാടനം ചെയ്തു.
ഉള്ളിയേരി : പ്രവാസിലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷനും സി.എച്ച് മുഹമ്മദ് കോയ സ്മാരക സ്റ്റേഡിയം നിർമ്മിക്കാൻ അത്തോളിയിൽ ഭൂമി സൗജന്യമായി നൽകിയ മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് സാജിദ് കോറോത്തിന് പ്രവാസി ലീഗ് സ്വീകരണം നൽകി.
ഉള്ളിയേരി പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ (ഒ.സി. സൗധത്തിൽ ) നടന്ന പരിപാടി പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് അഹമ്മദ് കുറ്റിക്കാട്ടൂർ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് വാഴയിൽ ഇബ്രാഹിം ഹാജി അധ്യക്ഷനായി.
ജില്ലാസെക്രട്ടറി യു.കെ. ഹുസ്സൈൻ, മണ്ഡലം മുസ്ലിം ലീഗ് ജന: സെക്രട്ടറി ഷാഹുൽ ഹമീദ് നടുവണ്ണൂർ, ജില്ലാ വൈസ് പ്രസിഡന്റ് ഹുസ്സൈൻ കമ്മന ,മണ്ഡലം ട്രഷറർ വി.കെ.സി. ഉമ്മർ മൗലവി, പഞ്ചായത്തംഗം മുനീറ നാസർ, , അഷ്റഫ് പുതിയപ്പുറം, പി.പി. കോയ നാറാത്ത്, എം. പോക്കർ കുട്ടി മാസ്റ്റർ, റഹീം എടത്തിൽ, അബ്ദുൾ ഹമീദ് അത്തോളി, ബഷീർ നൊരവന, ചേലേരി മമ്മുക്കുട്ടി, അഹമ്മദ് കോയ മാസ്റ്റർ കൂനഞ്ചേരി, റഹ്മാൻ കായണ്ണ ,അബുഹാജി, നസീർ പാലോളി, ഒ.എസ് അസീസ്,കോയ ഹാജി തലയാട്, അഷ്റഫ് ഉണ്ണികുളം, നാസർ പനങ്ങാട്, മുഹമ്മദലി മാമ്പൊ യിൽ ,എന്നിവർ സംസാരിച്ചു.
ജന: സെക്രട്ടറി കെ.ടി.കെ. റഷീദ് .നടുവണ്ണൂർ സ്വാഗതവും, ട്രഷറർ
അഷ്റഫ് കൂരാച്ചുണ്ട് നന്ദിയും പറഞ്ഞു.

