headerlogo
politics

യുഡിഎഫ് കെ റെയിലിനെ എതിര്‍ക്കുന്നത് രാഷ്ട്രീയ വിരോധം മൂലം:എളമരം കരീം

സാമ്പത്തിക വളർച്ചയുണ്ടാവുമ്പോൾ മാത്രമേ നാട്ടില്‍ വികസനം സാധ്യമാവൂ

 യുഡിഎഫ് കെ റെയിലിനെ എതിര്‍ക്കുന്നത് രാഷ്ട്രീയ വിരോധം മൂലം:എളമരം കരീം
avatar image

NDR News

24 Feb 2022 11:14 AM

കോഴിക്കോട്‌:രാഷ്‌ട്രീയ വിരോധം കൊണ്ടു മാത്രമാണ് സിൽവർ ലൈൻ പദ്ധതിയെ യുഡിഎഫ്‌ എതിർക്കുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എംപി. കെ റെയിൽ: തൊഴിലും വികസനവും എന്ന വിഷയത്തിൽ ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു എം.പി.

      സമസ്ത മേഖലയിലും വികസനം കൊണ്ടുവരിക എന്നതാണ്‌ എൽഡിഎഫ്‌ നയം. സാമ്പത്തിക വളർച്ചയുണ്ടാവുമ്പോൾ മാത്രമേ നാട്ടില്‍ വികസനം സാധ്യമാവൂ. ഇത്‌ മനുഷ്യ വികസനവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്‌.

      സമയം പരമാവധി ഉപയോഗപ്പെടുത്തി അധ്വാനം പ്രയോജനപ്പെടുത്തിയാണ്‌ മനുഷ്യവികാസം സാധ്യമാക്കേണ്ടത്‌. അതിന്റെ ഭാഗമായാണ്‌ സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ എൽഡിഎഫ്‌ സർക്കാർ താൽപ്പര്യം കാണിക്കുന്നത്‌. റോഡ്‌ നിർമിക്കുന്നതിലും കുറഞ്ഞ തോതിൽ മാത്രമേ സിൽവർലൈൻ നടപ്പാക്കുമ്പോൾ പരിസ്ഥിതിക്ക്‌ ക്ഷതമേൽക്കുകയുള്ളൂവെന്നും എളമരം കരീം പറഞ്ഞു.

      യുഡിഎഫിന്റെ കാലത്ത്‌ നടത്താൻ ആലോചിച്ച പദ്ധതി എൽഡിഎഫ്‌ നടപ്പാക്കുമ്പോൾ പിണറായി സർക്കാരിന്‌ ലഭിക്കുന്ന സ്വീകാര്യതയിൽ വിറളിപിടിച്ചാണ്‌ സമര കോപ്രായങ്ങൾ നടത്തുന്നത്‌. കെ പി കേശവമേനോൻ ഹാളില്‍ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ്‌ എൽ ജി ലിജീഷ് അധ്യക്ഷനായി. ഡോ. പ്രേംകുമാർ, കെ വി ലേഖ, പി ഷിജിത്ത്,വി വസീഫ്, പി സി ഷൈജു, ടി കെ സുമേഷ്, കെ അരുൺ, കെ അഭിജേഷ്, പിങ്കി പ്രമോദ്, കെ ഷെഫീഖ് എന്നിവർ സംസാരിച്ചു.

NDR News
24 Feb 2022 11:14 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents