എസ്എഫ്ഐ കോഴിക്കോട് ജില്ലാ സ്കൂൾ കൺവെൻഷൻ നടത്തി
ഒഞ്ചിയം, ബാലുശേരി, ഫറോക്ക്, എന്നിവിടങ്ങളിലാണ് കൺവൻഷനുകൾ നടന്നത്

കോഴിക്കോട്.എസ്എഫ്ഐ കോഴിക്കോട് ജില്ലാ സ്കൂൾ കൺവെൻഷൻ ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായി സംഘടിപ്പിച്ചു. ഒഞ്ചിയം, ബാലുശേരി, ഫറോക്ക്, എന്നിവിടങ്ങളിലായാണ് കൺവൻഷനുകൾ നടന്നത്. ബാലുശേരിയിൽ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ടി കെ അഖിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം അമൽ രാജീവ് അധ്യക്ഷനായി.
ഫറോക്കിൽ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് എസ് ബി അക്ഷയ് ഉദ്ഘാടനം ചെയ്തു. എൻ അഖിന അധ്യക്ഷനായി. ഒഞ്ചിയത്ത് എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സാദിഖ് ഉദ്ഘാടനം ചെയ്തു. എസ് ആർ അശ്വിൻ അധ്യക്ഷനായി.
ധ്യാൻ കൃഷ്ണ, കെ. ശ്രീരാഗ്, എ വി അനുഭവ്, അഭിഷ പ്രഭാകർ, അസിൻ ബാനു,രഥുൻ രാജ്, സപന്യ എന്നിവർ സംസാരിച്ചു. സ്കൂൾ സബ് കമ്മിറ്റി ഭാരവാഹികൾ: കൺവീനർ: നൂധൻ ധീര. ജോ. കൺവീനർമാർ: അസിൻ ബാനു, കെ പി അഭിനവ്, നിയ എന്നിവര്‍.