കെ. കെ. രാഘവന് ജന്മനാട്ടിൽ സ്മാരകം
സി.പി.ഐ.എം.ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു
മേപ്പയൂർ: കെ. കെ. രാഘവന് ജന്മനാട്ടിൽ സ്മാരകം ഉയരുന്നു. മേപ്പയ്യൂരിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന കെ. കെ. രാഘവന്റെ സ്മരണ നിലനിർത്താൻ ജന്മനാട്ടിൽ സാംസ്ക്കാരിക നിലയം പണിയുന്നു. സ്മാരക നിർമ്മാണ കമ്മിറ്റി രൂപീകരണ യോഗം സി.പി.ഐ.എം.ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു.
കെ. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. കെട്ടിടം നിർമ്മിക്കുന്നതിനുള്ള സ്ഥലം വാങ്ങുന്നതിനാവശ്യമായ തുക കെ. കെ. രാഘവന്റെ ഭാര്യ കല്യാണി, മക്കൾ നിർമ്മല കെ. കെ. സുനിൽ കുമാർ, കെ. കെ. അനിൽ കുമാർ, ബീന കെ. കെ. എന്നിവർ ചേർന്ന് ലോക്കൽ കമ്മറ്റി സെക്രട്ടറി പി. പി. രാധാകൃഷ്ണന് കൈമാറി. യോഗത്തിൽ പാർട്ടി ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ. ടി. രാജൻ, പി. പ്രസന്ന, കെ. രാജീവൻ എന്നിവർ പ്രസംഗിച്ചു.
പി. സി. അനീഷ് സ്വാഗതവും എൻ. സുധാകരൻ നന്ദിയും പറഞ്ഞു. കെട്ടിട നിർമ്മാണ കമ്മിറ്റി ഭാരവാഹികളായി എൻ. കെ. സത്യൻ പ്രസിഡന്റ് പി. സി. അനീഷ് (സെക്രട്ടറി), എൻ. സുധാകരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

