തറമ്മൽ ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി അനുശോചിച്ചു
വാർഡ് മെമ്പർ വി. പി. അശോകൻ അധ്യക്ഷത വഹിച്ചു

നടുവണ്ണൂർ: തറമ്മൽ ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സയ്യിദ് ഹൈദരലി തങ്ങളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. വാർഡ് മെമ്പർ വി. പി. അശോകൻ അധ്യക്ഷത വഹിച്ചു.
കെ. കെ. നാരായണൻ, പപ്പൻ പുതിയേടത്ത്, കെ. കെ. വേണുഗോപാൽ, ശുഐബ്, പി. ടി. മുത്തുകൃഷ്ണൻ, അനസ് കാരയാട്, കച്ചേരി ഹരിദാസ്, പി. കെ. ദാമോധരൻ, കെ. കെ. മാധവൻ അസീസ് സഖാഫി ശശി, മനാഫ് കെ. കെ. എന്നിവർ സംസാരിച്ചു. എൻ. കെ. അഷറഫ് സ്വാഗതവും പൊയിലിൽ അമ്മത് നന്ദിയും രേഖപ്പെടുത്തി.