ബാലുശ്ശേരി പോസ്റ്റ് ഓഫീസിന് മുന്നിൽ ഖാദി തൊഴിലാളികളുടെ മാർച്ചും ധർണയും
ഖാദി തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ടി കെ ലോഹിതാക്ഷൻ ധർണ ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി: ഖാദി മേഖലയിലെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുക, ഖാദി ഉത്പന്ന നിര്‍മ്മാണത്തിനാവശ്യമായ പരുത്തി സബ്സിഡി നിരക്കിൽ ലഭ്യമാക്കുക,വിളവെടുപ്പ് കാലത്ത് ആവശ്യമായ പരുത്തി കമ്മീഷൻ തന്നെ ശേഖരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് ഖാദി തൊഴിലാളികൾ ബാലുശ്ശേരി പോസ്റ്റ് ഓഫീസിനു മുന്നിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു.
തൊഴിലാളി യൂണിയൻ കോഴിക്കോട് ജില്ലാ സെക്രട്ടറി ടി. കെ. ലോഹിതാക്ഷന്‍ ധർണ്ണ ഉദ്ഘാടനം ചെയ്തു. തൊഴിലാളി യൂണിയൻ മേഖലാ സെക്രട്ടറി ഇന്ദിര ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സിഐടിയു സെക്രട്ടറി എം.വി.സദാനന്ദൻ ഏരിയ പ്രസിഡൻറ് സി. കെ. ബഷീർ, കർഷക സംഘം നേതാവ് കെ.കെ. ജിഷ, പ്രസന്ന പിഎം തുടങ്ങിയവരും സംസാരിച്ചു.
ബാലുശ്ശേരിയിൽ നിന്ന് പ്രകടനമായാണ് പ്രവർത്തകർ പോസ്റ്റ് ഓഫീസിനു മുൻപിൽ എത്തിയത്. ബാലുശ്ശേരി മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള തൊഴിലാളികൾ പരിപാടികളിൽ പങ്കെടുത്തു.ഖാദി തൊഴില്‍ മേഖലയെലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ ശക്തമായ സമര പരിപാടികളിലേക്ക് നീങ്ങുമെന്ന് നേതാക്കന്മാർ പിന്നീട് പറഞ്ഞു.