കുടിവെള്ള പ്രശ്നം പരിഹരിക്കണം - ജനതാദൾ എസ്
കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളം ലഭിക്കാൻ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട സ്ഥിതിയാണ്

താമരശ്ശേരി: കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളം ലഭിക്കാൻ കിലോമീറ്ററുകളോളം പോവേണ്ടുന്ന അവസ്ഥയാണ് ഇന്നുള്ളത്. ജപ്പാൻ കുടിവെള്ള പദ്ധതി, അമൃത് കുടിവെള്ള പദ്ധതികൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് നഗരസഭ മുമ്പോട്ട് വരണമെന്ന് ജനതാദൾ എസ് ആവശ്യപ്പെട്ടു.
ചെറുപുഴയിൽ താൽകാലിക തടയിണ കെട്ടുന്നതിന് പകരം സ്ഥിരമായ സംവിധാനം ഒരുക്കി പൊതു കിണറുകളും കുളങ്ങളും നന്നാക്കി കുടിവെള്ളത്തിന് പ്രയാസം അനുഭവിക്കുന്ന സ്ഥലങ്ങളിൽ എത്രയും പെട്ടന്ന് വാഹനത്തിൽ കുടിവെള്ളം എത്തികൂന്നതിനും വാട്ടർ അതോറിറ്റിയുടെ അനാസ്ഥ മൂലം വെള്ളം പാഴായി പോകുന്ന മുഴുവൻ സ്ഥലങ്ങളിലും പൊട്ടിയ പൈപ്പ് നന്നാക്കി വാട്ടർ അതോറിറ്റിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജനതാദൾ എസ് കൊടുവള്ളി മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.
മുൻസിപ്പൽ പ്രസിഡന്റ് മാതോലത്ത് അബ്ദുല്ല, അലി മാനിപുരം, സി. പി. അബു ഹാജി, കെ. ഹുസൈൻ കുട്ടി, വി. പി. ജബ്ബാർ, സി. ഹുസൈൻ കുട്ടി മാസ്റ്റർ എന്നിവർ സംസാരിച്ചു.