ഹൈദരലി ശിഹാബ്തങ്ങൾ- കെ. വി. അമ്മോട്ടി മാസ്റ്റർ അനുസ്മരണം നടത്തി
സമ്മേളനം മുൻ എംഎൽഎ പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: ഇന്ത്യൻ യൂണിയൻമുസ്ലിം ലീഗിന്റെ 74ാം സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് വെങ്ങളത്ത് കണ്ടി ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, കെ. വി. അമ്മോട്ടി മാസ്റ്റർ അനുസ്മരണ സമ്മേളനവും മുൻ എം. എൽ.എ. പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.
ടി. എം. ഇബ്രാഹിം ഹാജി അധ്യക്ഷനായി. ഹസീം ചെമ്പ്ര ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണവും സാജിദ് നടുവണ്ണൂർ കെ. വി. അമ്മോട്ടി മാസ്റ്റർ അനുസ്മരണ പ്രഭാഷണവും നടത്തി.
ജില്ലാ പഞ്ചായത്തംഗം റംസീന നരിക്കുനി, സാജിദ് കോറോത്ത്, ടി. ഇബ്രാഹിം കുട്ടി മാസ്റ്റർ, അഷ്റഫ് പുതിയപ്പുറം, ഹംസ കാവിൽ, എൻ. ഇബ്രാഹിം കുട്ടി ഹാജി, ഇ. പി. ഖദീജ ടീച്ചർ, കെ. എം. ജമാൽ, പി.എം. ഇസ്മയിൽ, ടി. ആബിദ്, സി. എം. ഷാഫി, ബഷീർ കുന്നുമ്മൽ, കെ. ടി. കെ. റഷീദ് എന്നിവർ സംസാരിച്ചു. ഹൈദരലി ശിഹാബ് തങ്ങളുടെ ഫോട്ടോ കെ. കെ. ഉമ്മർ കുട്ടി ഹാജിയും, കെ. വി. അമ്മോട്ടി മാസ്റ്ററുടെ ഫോട്ടോ എം. കെ. പര്യായ്യും പാറക്കൽ അബ്ദുള്ളയിൽ നിന്നു ഏറ്റുവാങ്ങി. യു.എസ്.എസ്, എൽ.എസ്.എസ്. പരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.