കർഷക തൊഴിലാളി യൂണിയൻ കന്നൂര് മേഖലാ കൺവെൻഷൻ
ജില്ലാ കമ്മിറ്റി അംഗം എൻ. അലി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

ഉള്ളിയേരി: കർഷക തൊഴിലാളി യൂണിയൻ കന്നൂര് മേഖലാ കൺവെൻഷൻ കക്കഞ്ചേരിയിൽ വെച്ച് നടന്നു. ജില്ലാ കമ്മിറ്റി അംഗം എൻ. അലി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സഘം കൺവീനർ ടി. കെ. കുമാരൻ സ്വാഗതം പറഞ്ഞു.
മേഖലാ പ്രസിഡൻ്റ് സുനിത പൊയിലിങ്കൽ താഴ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.ഐ.ടി.യു പ്രധിനിധി ലിനീഷ്കുമാർ, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി വിജീഷ് ചാലോട്, കർഷക സംഘം മേഖലക്ക് വേണ്ടി സത്യൻ കെ. കെ. എന്നിവർ സംസാരിച്ചു.
പുഷ്പരാജ് കെ. (സെക്രട്ടറി), സുനിത പൊയിലിങ്കൽ താഴ (പ്രസിഡൻ്റ്), കെ.എസ്.കെ.ടി.യു. ഏരിയാ കമ്മിറ്റി അംഗം എ. കെ. ചിൻമയാനന്ദൻ (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.