ഇന്ധന വില വർധനവിൽ ജനതാദൾ എസ് പ്രതിഷേധം
ജില്ലാ വൈസ് പ്രസിഡന്റ് ഇ അഹമ്മദ് മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു

ഉള്ളിയേരി : അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞത് മുതൽ തുടർച്ചയായി പെട്രോൾ ഡീസൽ പാചക വാതകം മുതലായവയുടെ വില തുടർച്ചയായി വർധിപ്പിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ ജനതാദൾ (എസ്) ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉള്ളിയേരി പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ് ഇ അഹമ്മദ് മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി നിയോജക മണ്ഡലം തോറും നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് ധർണ്ണ സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് ടി. കെ. കരുണാകരൻ അധ്യക്ഷത വഹിച്ചു.
അരുൺ നമ്പിയാട്ടിൽ സ്വാഗതം പറഞ്ഞു. ശശി തയ്യുള്ളതിൽ, അബൂ മാണിക്കോത്ത്, ടി. ആർ. എസ്. തുടങ്ങിയവർ സംസാരിച്ചു.