പയ്യോളിയിൽ കെ. റയിൽ ബോധവത്കരണത്തിന് സിപിഐ എം ഗൃഹ സന്ദർശനം
മൂന്ന് കുണ്ടൻചാലിൽ, കാപ്പിരിക്കാട് പ്രദേശങ്ങളിലായിരുന്നു സന്ദർശനം
പയ്യോളി : കെ.റയിൽ യാഥാർത്ഥ്യങ്ങൾ ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ സി.പി.ഐ എം നേതൃത്വത്തിൽ പയ്യോളി നഗരസഭ പരിധിയിൽ ബോധവത്ക്കരണം. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-റെയിൽ പദ്ധതിക്കെതിരെ കോൺഗ്രസും ബിജെപിയും നടത്തുന്ന കുപ്രചരണങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടാനാണ് സിപിഐ എം നേതൃത്വത്തിൽ പയ്യോളി നഗരസഭയിൽ ഗൃഹസന്ദർശനം നടത്തിയത്.
പയ്യോളിയിലെ മൂന്ന് കുണ്ടൻചാലിൽ, കാപ്പിരിക്കാട് പ്രദേശങ്ങളിലാണ് നേതാക്കൾ സന്ദർശനം നടത്തിയത് കെ റെയിൽ പദ്ധതിയുടെ ഭാഗമായി ഭൂമിയോ വീടോ നഷ്ടപ്പെടാൻ സാധ്യതയുള്ള ആളുകളെ നേരിട്ട് കാണാനും അവരുടെ തെറ്റിദ്ധാരണകൾ അകറ്റാനും ആശങ്കകൾ കേൾക്കാനും ഗൃഹസന്ദർശനത്തിലൂടെ കഴിഞ്ഞതായി നേതാക്കൾ പറഞ്ഞു. നാടിന് വികസനംവരുന്നതിന്റെ നേട്ടം ജനങ്ങളോട് ബോധ്യപ്പെടുത്താൻ സന്ദർശനം കൊണ്ടായെന്നും നേതാക്കൾ പറഞ്ഞു.വീടും ഭൂമിയും വിട്ടു നൽകുന്നതിൽ തങ്ങൾക്കെതിർപ്പില്ലെന്ന് കൊല്ലാണ്ടി രാഘവൻ എന്നയാൾ കാനത്തിൽ ജമീല എംഎൽഎയോട് പറഞ്ഞു.
സിപിഐ എം പയ്യോളി ഏരിയാ സെക്രട്ടറി എം പി ഷിബു, ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി ചന്തു, പി എം വേണുഗോപാലൻ, ലോക്കൽ സെക്രട്ടറി പി വി മനോജൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ കെ പ്രേമൻ, കെ ടി ലിഖേഷ്, അഖിൽ കാപ്പിരിക്കാട് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്

