കാരയാട് ഏക്കാട്ടുർ മേഖലയിൽ വൈദ്യുതി മുടക്കം പതിവാകുന്നു
വിഷയത്തിൽ അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന് ഏക്കാട്ടുർ മേഖല കോൺഗ്രസ്സ് കമ്മിറ്റി
മേപ്പയൂർ: കാരയാട് ഏക്കാട്ടൂർ മേഖലയിൽ വൈദ്യുതി മുടക്കം പതിവാക്കുന്നു. ഇത്തവണ പരിക്ഷകൾ എഴുതുന്ന വിദ്യാർത്ഥികളും നാട്ടുകാരും വലിയ പ്രയാസമാണ് നേരിടുന്നത്. ചില ദിവസങ്ങളിൽ രാവിലെ മുതൽ തന്നെ വൈദ്യുതി മുടക്കം ഉണ്ടാവുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്.
റംസാൻ കാലമായതിനാൽ തന്നെ വൈകുന്നേരങ്ങളിലെ വൈദ്യുതി മുടക്കം വിടുകളിൽ വളരെ പ്രയാസം ഉണ്ടാക്കുന്നുണ്ട്. ഈ കാര്യത്തിൽ അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന് ഏക്കാട്ടുർ മേഖല കോൺഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു.
കെ. കെ. കോയക്കുട്ടി അധ്യക്ഷനായി. അനസ് കാരയാട്, അമ്മത് ചാത്തോത്ത്, നൗഫൽ ആർ, സി. എം. ഗോപാലൻ, പി. എം. മോഹനൻ എന്നിവർ സംസാരിച്ചു.

