നടുവണ്ണൂരിൽ മുസ്‌ലിം ലീഗ് ഇഫ്താർ മീറ്റിൽ സരോജിനി അമ്മയെ ആദരിച്ചു
ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്. പി. കുഞ്ഞമ്മദ് യോഗം ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: മുസ്‌ലിം ലീഗ് നടുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിൽ ഇഫ്താർ മീറ്റും കൗൺസിൽ മീറ്റും നടത്തി. ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്. പി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. ടി. ഇബ്രാഹിം കുട്ടി അധ്യക്ഷനായി.
നടുവണ്ണൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ അര നൂറ്റാണ്ട് കാലം വിദ്യാർത്ഥികൾക്ക് ഭക്ഷണം പാകം ചെയ്ത് നൽകിയ സരോജിനി അമ്മയെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. 'എന്റെ പാർട്ടിക്ക് എന്റെ ഹദിയ' പഞ്ചായത്ത് തല ഫണ്ട് ഉദ്ഘാടനം ബ്ലോക്ക് മെമ്പർ ജലീലിൽ നിന്ന് മണ്ഡലം ലീഗ് പ്രസിഡന്റ് സാജിദ് കോറോത്ത് സ്വീകരിച്ച് കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
ഷാഹുൽ ഹമീദ് നടുവണ്ണൂർ.
എം. കെ. പരീദ്, ഇബ്രാഹിം ഹാജി മണ്ണാങ്കണ്ടി, കുഞ്ഞിരായൻ കുറുമ്പട്ട്യേരി, ഇ. പി. കദീജ, അഷ്റഫ് പുതിയപ്പുറം, കേഴക്കണ്ടി അബ്ദുള്ള, കെ. ടി. കെ. റഷീദ്, സി. എം. ശ്രീധരൻ, കെ. കെ. മാധവൻ, എ. പി. ഷാജി, സി. എം. സുധീഷ് , സജീവൻ മക്കാട്ട്, ഒ. എം. കൃഷ്ണകുമാർ, എം. കെ. ബാബു, പി. കാദർ, ഇബ്രാഹിം മണോളി, സിറാജ് നടുവണ്ണൂർ, സുഹാജ് നടുവണ്ണൂർ എന്നിവർ സംസാരിച്ചു.