കൊടുവള്ളി ഉപതെരെഞ്ഞെടുപ്പിൽ സോജിത് എൽ ഡി എഫ് സ്ഥാനാർത്ഥി
സോജിത്ത് ചൊവ്വാഴ്‌ച നാമനിർദേശപത്രിക നൽകും
കൊടുവള്ളി :കൊടുവള്ളി നഗരസഭയിലെ 14-ാം ഡിവിഷൻ വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പിൽ കെ സി സോജിത്ത് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും.വാരിക്കുഴിത്താഴത്തെ കൗൺസിലർ കെ ബാബു സിപിഐ എം താമരശേരി ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ കൗൺസിലർ സ്ഥാനം രാജി വെക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 340 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫിലെ കെ ബാബു വിജയിച്ചത്. സിപിഐ എം വാരിക്കുഴിത്താഴം ബ്രാഞ്ച് അംഗമാണ് സോജിത്ത് കെ സി . ഏറെകാലം ദേശാഭിമാനി താമരശേരി ലേഖകനായും പിആർഡി കറസ്പോണ്ടന്റായും പ്രവർത്തിച്ചിരുന്നു. സോജിത്ത് ചൊവ്വാഴ്‌ച നാമനിർദേശപത്രിക നൽകും.
27ന് നടക്കുന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷനിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, പിടിഎ റഹീം എംഎൽഎ, ഏരിയാ സെക്രട്ടറി കെ ബാബു തുടങ്ങിയവർ സംസാരിക്കും. 27 വരെ നാമനിർദേശപത്രികകൾ സമർപ്പിക്കാം. 28ന് സൂക്ഷ്‌മ പരിശോധന. പിൻവലിക്കാനുള്ള അവസാന ദിവസം 30. മെയ് 17നാണ് ഉപതെരഞ്ഞെടുപ്പ്. 18ന് ബുധനാഴ്ച ഫലപ്രഖ്യാപനം നടക്കും.

