നടുവണ്ണൂരിൽ എ.ഐ.ടി.യു.സി. ബാലുശ്ശേരി മണ്ഡലം കമ്മിറ്റി മെയ്ദിന റാലി സംഘടിപ്പിച്ചു
സി പി ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർ രജീന്ദ്രൻ കപ്പള്ളി ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: മെയ് ദിനത്തിൽ എ.ഐ.ടി.യു.സി. ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടുവണ്ണൂരിൽ മെയ് ദിന റാലി സംഘടിപ്പിച്ചു. റാലി സി പി ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർ രജീന്ദ്രൻ കപ്പള്ളി ഉദ്ഘാടനം ചെയ്തു.
ടി. എം. ശശി അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ. കെ. ദാമോദരൻ, കിഷോർ കക്കഞ്ചേരി, കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു റാലിക്ക് എം. കെ. സമീർ, എം. പ്രദോഷ്, കെ. ടി. പ്രസന്ന തുടങ്ങിയവർ നേതൃത്വം നൽകി.