ജോയിന്റ് കൗൺസിൽ കോഴിക്കോട് ജില്ലാ സമ്മേളനം നടന്നു
സമ്മേളനം സി പി ഐ ജില്ലാ സെക്രട്ടറി ടി. വി. ബാലൻ ഉദ്ഘാടനം ചെയ്തു

വടകര: ജോയിന്റ് കൗൺസിൽ കോഴിക്കോട് ജില്ലാ സമ്മേളനം മെയ് 5,6 തിയ്യതികളിൽ നടന്നു. വടകര ടൗൺ ഹാളിലൊരുക്കിയ സ: എം. എൻ. വി. ജി. അടിയോടി നഗറിൽ കാലത്ത് 9.30ന് ജില്ലാ പ്രസിഡൻ്റ് വി. റാം മനോഹർ പതാക ഉയർത്തി. സമ്മേളനം സി പി ഐ കോഴിക്കോട് ജില്ല സെക്രട്ടറി ടി. വി. ബാലൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡൻ്റ് ഐ. ടി. മിനി രക്തസാക്ഷി പ്രമേയവും സംസ്ഥാന വനിതാ കമ്മറ്റി അംഗം കെ. അജിന അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജോയിൻ്റ് കൗൺസിൽ ചെയർമാൻ കെ. ഷാനവാസ് സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ. ജയപ്രകാശൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി. രത്നദാസ് വരവ് - ചെലവ് കണക്കും അവതരിപ്പിച്ചു.
വിരമിച്ച ജില്ലാ കമ്മിറ്റി അംഗങ്ങൾക്കും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കും ഇ. കെ. വിജയൻ എംഎൽഎ ഉപഹാരം സമർപ്പിച്ചു. ജില്ലാ ജോ: സെക്രട്ടറി എം. സച്ചിദാനന്ദൻ ചടങ്ങിന് നന്ദി പറഞ്ഞു. സമ്മേളനത്തോട് അനുബന്ധിച്ച് വിളംബര ജാഥയും സെമിനാറും സംഘടിപ്പിച്ചു. തുടർന്ന് കലാസാംസ്കാരിക പരിപാടികളും നടന്നു.
കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി പി. റാം മനോഹർ (പ്രസിഡണ്ട്), കെ ജയപ്രകാശൻ (സെക്രട്ടറി), ടി. രത്നദാസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.