പേരാമ്പ്ര ഗവ: വെൽഫെയർ സ്കൂളിൽ വെൽഫെയർ പാർട്ടി നവോത്ഥാന സദസ്സ്
വെൽഫെയർ പാർട്ടി സംസ്ഥാനപ്രസിഡണ്ട് ഹമീദ് വാണിയമ്പലം യോഗം ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര : ജാതി വിവേചനത്തിന്നെതിരെ സാഹോദര്യ രാഷ്ട്രീയത്തിന്റെ പൊതുബോധം പുലരണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. പേരാമ്പ്ര ഗവ: വെൽഫെയർ സ്കൂളിലെ ജാതി വിവേചനത്തിന്നെതിരെ വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച നവോത്ഥാന സദസ്സ് ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രപരമായും സാമൂഹീകമായും പുറം തള്ളപ്പെട്ട കേരളത്തിലെ പിന്നോക്ക ജാതിയിൽപ്പെട്ടവർ അനുഭവിക്കുന്ന ഭൂപ്രശ്നവും, ജാതി വിവേചനവും അഭിമുഖീകരിക്കുന്നതിൽ കേരളത്തിലെ ഇടതുപക്ഷം പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇതിൻ്റെ വ്യക്തമായ ഉദാഹരണമാണ് പേരാമ്പ്രയിലെ സാംബവ കോളനിയും മറ്റൊരു വിദ്യാർത്ഥിയും പഠിക്കാൻ വരാത്ത പെതു വിദ്യാലയമായ വെൽഫെയർ സ്കൂളും.
ഗവ: വെൽഫെയർ സ്കൂൾ പേരാമ്പ്രയിൽ 2018 - 19, 2019 - 2020 ലും കുട്ടികളെ ചേർത്ത് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റിനോട് ഐക്യദാർഢ്യം നടത്തിയ രക്ഷിതാക്കൾക്കുള്ള ഉപഹാരവും ചടങ്ങിൽ നൽകി. വെൽഫെയർ പാർട്ടി സംസ്ഥാനപ്രസിഡണ്ട് ഹമീദ് വാണിയമ്പലം യോഗം ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് അസ് ലം ചെറുവാടിയുടെ അധ്യക്ഷത വഹിച്ചു.
സീനിയർ ജേണലിസ്റ്റ് എൻ.പി.ചെക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് സ്റ്റേറ്റ് പ്രസിഡന്റ് ജബീന ഇർഷാദ്, വെൽഫെയർ പാർട്ടി സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ കരിപ്പുഴ, മുതലമട ഭൂസമര സമിതി ചെയർമാൻ ശിവരാജ് ഗോവിന്ദപുരം, കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് സ്റ്റേറ്റ് കമ്മിറ്റി അംഗം കെ.കെ. നൗഷാദ്, ഫ്രറ്റേണിറ്റി ആക്റ്റിംഗ് പ്രസിഡണ്ട് നഈം ഗഫൂർ, വെർഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം പി.സി. ഭാസ്കരൻ, പവിത പേരാമ്പ്ര, ജില്ലാ ജനറൽ സെക്രട്ടറി ടി.കെ.മാധവൻ ശഹീന്ദ്രൻ ബപ്പങ്ങാട് സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് റസാഖ് പാലേരി എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് എ.പി. വേലായുധൻ സ്വാഗതവും മണ്ഡലം സെക്രട്ടറി എം.ടി.അഷ്റഫ് നന്ദിയും പറഞ്ഞു.

