ജനാധിപത്യ മഹിളാ അസോസിയേഷൻ ആഞ്ഞോളി യൂണിറ്റ് സമ്മേളനം
ബാലുശ്ശേരി ഏരിയാ പ്രസിഡൻ്റ് ശ്രീജ പുല്ലരിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ആഞ്ഞോളി യൂണിറ്റ് സമ്മേളനം നടന്നു. ബാലുശ്ശേരി ഏരിയാ പ്രസിഡൻ്റ് ശ്രീജ പുല്ലരിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മുതിർന്ന മഹിളാ അംഗം ദേവകി പതാക ഉയർത്തി. മേഖല സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവുമായ കെ. സി. കമല സംസാരിച്ചു. മമ്മു ആഞ്ഞോളി സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ബാലാമണി (സെക്രട്ടറി), സീന (പ്രസിഡൻ്റ്), ഉഷ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.