ജനാധിപത്യ മഹിളാ അസോസിയേഷൻ കുറുടിമുക്ക് യൂണിറ്റ് സമ്മേളനം
ഏരിയാ കമ്മിറ്റി അംഗം പി. പി. രമണി യോഗം ഉദ്ഘാടനം ചെയ്തു

അരിക്കുളം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കുരുടിമുക്ക് യൂണിറ്റ് സമ്മേളനം നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷൻ കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം പി. പി. രമണി യോഗം ഉദ്ഘാടനം ചെയ്തു.
സമ്മേളനം സിന്ധു (പ്രസിഡൻ്റ്), ബീന (സെക്രട്ടറി), ഷീന (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. 11 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.