headerlogo
politics

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഇ.ശ്രീധരൻ നിര്യാതനായി

സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ

 ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഇ.ശ്രീധരൻ നിര്യാതനായി
avatar image

NDR News

20 May 2022 10:49 AM

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും പൂക്കാട് കലാലയം മുൻ ജനറൽ സെക്രട്ടറിയും രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന ഇ. ശ്രീധരൻ മാസ്റ്റർ അന്തരിച്ചു. 77 വയസുണ്ടായിരുന്നു. ചേമഞ്ചേരി യു.പി. സ്കൂൾ പ്രധാനാധ്യാപകനായി വിരമിച്ചു. അഭയം സ്പെഷ്യൽ സ്ക്കൂൾ നിർവ്വാഹക സമിതി അംഗം, ഇന്ത്യൻ നേഷനൽ കോൺഗ്രസ്സ് ചേമഞ്ചേരി മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

        കോറോത്ത്കണ്ടി രാധയാണ് ഭാര്യ. മക്കൾ : ഷീജ (അധ്യാപിക, ചേമഞ്ചേരി യു.പി.സ്കൂൾ) സിന്ധു (അധ്യാപിക, തിരുവങ്ങൂർ ഹൈസ്ക്കൂൾ) എന്നിവർ . മരുമക്കൾ : ദിനേഷ് ബാബു, സിജിത്ത് തീരം ( മമത ബേക്കറി, പൂക്കാട് ). സഹോദരങ്ങൾ : തെക്കെ വളപ്പിൽ ബാലകൃഷ്ണൻ നായർ, പരേതരായ ആനയാടത്ത് മീനാക്ഷി അമ്മ, തെക്കെ വളപ്പിൽ ലക്ഷ്മിയമ്മ, തെക്കെ വളപ്പിൽ ദേവിയമ്മ, ഉമ്മിണിക്കണ്ടി ശ്രീമതിയമ്മ. സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. വൈകീട്ട് 5 മണിക്ക് പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ അനുശോചന യോഗം നടക്കും

NDR News
20 May 2022 10:49 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents