തൃക്കാക്കരയിൽ കൊട്ടിക്കലാശം; ആവേശത്തിൽ മുന്നണികൾ
നാളെ നിശ്ശബ്ദ പ്രചരണം; വോട്ടെടുപ്പ് 31ന്

തൃക്കാക്കര: തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിൻ്റെ ഭാഗമായ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഇന്ന് വൈകീട്ട് ആറുമണിവരെയാണ് പരസ്യ പ്രചരണത്തിനുള്ള സമയം. കൊട്ടിക്കലാശത്തിൽ സ്ഥാനാർഥികളുടെ റോഡ് ഷോയിൽ നൂറുകണക്കിനു പേർ അണിനിരന്നു.
മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളിലും അവസാന വട്ട പ്രചാരണം കൊഴുപ്പിക്കുകയാണ് സ്ഥാനാർഥികൾ.
നിയമസഭയിൽ നൂറ് സീറ്റ് തികയ്ക്കാനുള്ള ശ്രമത്തിലാണ് എൽഡിഎഫ്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മണ്ഡലത്തിൽ നേരിട്ടെത്തി പ്രചാരണത്തിന് നേതൃത്വം നൽകി. ഉറച്ച കോട്ടയിൽ പിന്തുടർച്ച ഉറപ്പു വരുത്താനാണ് യുഡിഎഫ് ശ്രമം. അതേ സമയം പിസി ജോർജിനെ രംഗത്തിറക്കിയാണ് എൻഡിഎ പ്രചരണം കൊഴുപ്പിക്കുന്നത്.