സിപിഎം കാവുന്തറ ലോക്കൽ കമ്മിറ്റി നവകേരള വികസന സദസ്സ് സംഘടിപ്പിച്ചു
മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: 'കുതിക്കട്ടെ കേരളം വിജ്ഞാന വികസന സമ്പദ് വ്യവസ്ഥയ്ക്കായ്' എന്ന പ്രമേയത്തിലൂന്നി സിപിഎം കാവുന്തറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവകേരള വികസന സദസ്സ് സംഘടിപ്പിച്ചു.
പള്ളിയത്കുനിയിൽ നടന്ന ചടങ്ങ് മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശശി കോലാത്, സി. ബാലൻ, പി. അച്യുതൻ മാസ്റ്റർ എന്നിവർ സംസാരിച്ചു