കരുവണ്ണൂരിൽ ബി ജെ പി പ്രതിഷേധ ധർണ്ണ നടത്തി
ബി ജെ.പി. ജില്ലാ സമിതി അംഗം കെ. ഭാസ്കരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: നരേന്ദ്ര മോഡി സർക്കാർ രണ്ട് തവണ ഇന്ധന വില കുറച്ചിട്ടും കേരളത്തിൽ ഇന്ധന വില കുറയ്ക്കാത്ത പിണറായി സർക്കാറിന്റെ ജനദ്രോഹ ഭരണത്തിനെതിരെ ബി.ജെ.പി നടുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുവണ്ണൂരിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ ബി ജെ.പി. ജില്ലാ സമിതി അംഗം കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.
നടുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് സന്തോഷ് നരിക്കിലാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സജീവൻ നാഗത്ത്, ബാബു വടക്കയിൽ, മുരളി കരിമ്പാ പൊയിൽ, പ്രേമൻ, ആനന്ദൻ, സനൽ ചന്ദ്രൻ, സന്തോഷ് ടി, രാജു, സുരേഷ് പി. എം. എന്നിവർ സംസാരിച്ചു.