തൃക്കാക്കര വിജയം; മേപ്പയൂരിൽ യു.ഡി.എഫ് ആഹ്ലാദ പ്രകടം
അനുമോദന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ഇ. അശോകൻ ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: തൃക്കാക്കരയിൽ ഉമാ തോമസിൻ്റെ ഉജ്ജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേപ്പയ്യൂർ ടൗണിൽ നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് ആഹ്ലാദ പ്രകടനം നടത്തി.
പ്രകടനത്തോടനുബന്ധിച്ച് നടന്ന അനുമോദന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ഇ. അശോകൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ. പി. രാമചന്ദ്രൻ അദ്ധ്യക്ഷനായി. എം. കെ. അബ്ദുറഹിമാൻ, കെ. പി. വേണുഗോപാൽ, എം. എം. അഷറഫ്, കെ. എം. എ. അസീസ്, ഷബീർ ജന്നത്ത് എന്നിവർ സംസാരിച്ചു.
പ്രകടനത്തിന് സി. എം. ബാബു, വി. മുജീബ്, ആന്തേരി ഗോപാലകൃഷ്ണൻ, കെ. പി. കുഞ്ഞബ്ദുള്ള, ഇസ്മായിൽ കീഴ്പോട്ട്, ഷർമിന കോമത്ത്, അഷീദ നടുക്കാട്ടിൽ, ശ്രീനിലയം വിജയൻ, സറീന ഒളോറ, രാജേഷ് കൂനിയത്ത്, റിൻജുരാജ് എടവന, കെ. ലബീബ് അഷറഫ് എന്നിവർ നേതൃത്വം നൽകി.