കാവിൽ പള്ളിയത്ത് കുനിയിൽ യു ഡി എഫ് ആഹ്ളാദ പ്രകടനം
തൃക്കാക്കരയിൽ ഉമതോമസ് നേടിയ വിജയത്തിലാണ് ആഹ്ളാദ പ്രകടനം

നടുവണ്ണൂർ: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഉമ തോമസ് നേടിയ ഉജ്ജ്വല വിജയത്തിൽ കാവിൽ പള്ളിയത്ത് കുനിയിൽ യു ഡി എഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി.
പ്രകടനത്തിന് സുരേന്ദ്രൻ പാലേരി, അഷറഫ് ഒ. എം. രാജൻ, പത്മകുമാർ, മൊയ്തി എന്നിവർ നേതൃത്വം നൽകി. 25,015 എന്ന ചരിത്ര ഭൂരിപക്ഷം നേടിയാണ് ഉമാ തോമസ് പി. ടി. തോമസിൻ്റെ ഉറച്ച കോട്ടയിൽ ആധികാരിക വിജയം സ്വന്തമാക്കിയത്.