headerlogo
politics

കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പേരാമ്പ്രയിൽ പരിസ്ഥിതി ദിനം ആചരിച്ചു

യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ മുരളീധരൻ നമ്പൂതിരി പരിപാടി ഉദ്ഘാടനം ചെയ്തു

 കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പേരാമ്പ്രയിൽ പരിസ്ഥിതി ദിനം ആചരിച്ചു
avatar image

NDR news

06 Jun 2022 01:00 PM

പേരാമ്പ്ര: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പേരാമ്പ്ര ഉപ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'എല്ലാ സ്കൂളുകളിലും ഒരു മരം നട്ട് സംരക്ഷിക്കുക' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. സെറ്റോ മുൻ കോഴിക്കോട് ജില്ലാ ചെയർമാനും ഇപ്പോൾ ബാലുശ്ശേരി യുഡിഎഫ് നിയോജകമണ്ഡലം ചെയർമാനുമായ പി. മുരളീധരൻ നമ്പൂതിരി പരിപാടി വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു. 

       കെ പി എസ് ടി എ ഉപജില്ല പ്രസിഡണ്ട് വിനോദ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ നടുവണ്ണൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എ. പി. ഷാജി, മനോജ് അഴകത്ത്, ജിതേഷ് കുമാർ, പ്രസി കെ. സി, ബിനു, അനുഷ തുടങ്ങിയവർ സംസാരിച്ചു.

NDR news
06 Jun 2022 01:00 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents