കീഴ്പ്പയൂരിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു
ഗ്രാമപഞ്ചായത്ത് മെമ്പർ സറീന ഓളോറ ക്ലാസ് ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: കീഴ്പ്പയൂർ നോർത്ത് ശാഖ മുസ് ലിം യൂത്ത് ലീഗിൻ്റേയും എം.എസ്.എഫ് ൻ്റെയും സംയുക്താഭിമുഖ്യത്തിൽ കരിയർ ഹൊറിസോൺ എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർ സറീന ഓളോറ ഉദ്ഘാടനം ചെയ്തു. വി.എം അഫ്സൽ അധ്യക്ഷനായി. കീഴ്പ്പോട്ട് മൊയ്‌ദീൻ, ഇസ്മായിൽ കീഴ്പ്പോട്ട്, പി. അസൈനാർ, പി. നസീഫ്, പി.കെ മുർഷിദ്, കെ. ജുനൈദ്, കെ. മുഹമ്മദ്, കെ. അജ്മൽ, ടി. മുസമ്മിൽ, ടി. വാഹിദ് എന്നിവർ പ്രസംഗിച്ചു.
പി. ഷാഫി, കെ. ഫസലുറഹ്മാൻ, സി.ജി ട്രൈനർ റഹൂഫ് എളേട്ടിൽ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.