ബിജെപി സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി.
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനേത്തുടര്‍ന്ന് സെക്രട്ടറിയേറ്റ് പരിസരം സംഘര്‍ഷഭരിതമായി. തുടർന്ന് സെക്രട്ടറിയേറ്റിനു മുന്നില്‍ പോലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ സെക്രട്ടറിയേറ്റിന്‍റെ ഗേറ്റ് ചാടി കടക്കാന്‍ ശ്രമിച്ചതും സംഘർഷത്തിലേക്ക് നയിച്ചു. സെക്രട്ടറിയേറ്റിന് സമീപം വനിതാ പോലീസിനെ അടക്കം വിന്യസിച്ചിട്ടുണ്ട്. പ്രവര്‍ത്തകരെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്.

