headerlogo
politics

മുത്താമ്പിയിൽ സി പി എം കയ്യേറിയ കൊടിമരം കോൺഗ്രസ് തിരിച്ച് പിടിച്ചു

സിപിഎം പ്രവർത്തകർ ചുവപ്പ് പെയിൻ്റ് അടിച്ച കൊടിമരത്തിലാണ് ഇന്നലെ ത്രിവർണ പതാക ഉയർത്തിയത്

 മുത്താമ്പിയിൽ സി പി എം കയ്യേറിയ കൊടിമരം കോൺഗ്രസ് തിരിച്ച് പിടിച്ചു
avatar image

NDR News

18 Jun 2022 09:30 AM

മുത്താമ്പി :കഴിഞ്ഞ ദിവസം രാത്രി ഒരു പറ്റം സി പി എമ്മുകാർ  ചുവപ്പ് പെയിന്റടിച്ച് സിപിഎം കൊടി കെട്ടിയ കോൺഗ്രസ് കൊടിമരത്തിൽ പ്രവർത്തകർ പകൽ മൂവർണ്ണപെയിന്റ് അടിച്ച് ത്രിവർണ്ണ പതാക പുന:സ്ഥാപിച്ചു.

നാരായണൻ, റാഷിദ്, ജിത്തു, നജീബ്, അരുൺ മണമൽ തുടങ്ങിയവർ നേതൃത്വം നൽകി.

വൈകീട്ട് കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് ടി സിദ്ദീഖ്, ഡി സി സി പ്രസിഡണ്ട് പ്രവീൺ കുമാർ, സി വി ബാലകൃഷ്ണൻ, രാജേഷ് കീഴരിയൂർ, നിജേഷ് അരവിന്ദ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ മുത്താമ്പിയിൽ പ്രവർത്തകർക്ക് ഐകദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് പ്രകടനവും പ്രതിഷേധയോഗവും നടന്നു. 
സി പി എമ്മിന്റെ എല്ലാ ആക്രമണങ്ങൾക്കും പോലീസ് കൂട്ടുനില്ക്കുകയാണെന്നും
അതിന്റെ പ്രത്യക്ഷതെളിവാണ് സി പി എമ്മുകാർ പോലീസുകാരുടെ സാന്നിധ്യത്തിൽ കോൺഗ്രസ് കൊടിമരം കൈയേറിയ സംഭവമെന്നും ടി.സിദ്ദീഖും പ്രവീൺ കുമാറും പറഞ്ഞു.
അക്രമങ്ങൾ തുടർന്നാൽ കൈയും കെട്ടി ഇരിക്കില്ല എന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
വി വി സുധാകരൻ, ആർ ഷഹിൻ, രത്നവല്ലി, മoത്തിൽ നാണു, മുനീർ എരവത്ത് തുടങ്ങിയവരും പ്രസംഗിച്ചു.

NDR News
18 Jun 2022 09:30 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents