കോഴിക്കോട് ജില്ലയിൽ സിപിഐ എം ഏരിയാ പ്രചാരണ ജാഥകൾ നടത്തി
യുഡിഎഫും ബിജെപിയും നടത്തുന്ന അക്രമസമരങ്ങളെ തുറന്നു കാട്ടുക ലക്ഷ്യം

കോഴിക്കോട്: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ യുഡിഎഫും ബിജെപിയും വർഗീയ ശക്തികളും നടത്തുന്ന അക്രമസമരങ്ങളെ തുറന്നു കാട്ടാൻ സിപിഐ എം ഏരിയാ പ്രചാരണ ജാഥകൾ സംഘടിപ്പിച്ചു.. ഇതിനകം ഒമ്പത് ജാഥകളാണ് ജില്ലയിൽ സംഘടിപ്പിച്ചത്. താമരശേരി ഏരിയാ ജാഥക്ക് വെള്ളിയാഴ്‌ച തുടക്കമാവും. ജില്ലാ കമ്മിറ്റിയംഗം വി വസീഫ് നയിക്കുന്ന ജാഥ വൈകിട്ട് അഞ്ചിന് കൈതപ്പൊയിലിൽ സംസ്ഥാന കമ്മിറ്റിയംഗം വി പി സാനു ഉദ്‌ഘാടനം ചെയ്യും.
ഫറോക്ക്, കോഴിക്കോട് ടൗൺ, പേരാമ്പ്ര, നാദാപുരം, കക്കോടി ജാഥകൾ പര്യടനം പൂർത്തിയാക്കി വ്യാഴാഴ്‌ച വൈകിട്ട് സമാപിച്ചു. ചൊവ്വാഴ്‌ച പര്യടനം ആരംഭിച്ച കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത്, ബാലുശേരി, കുന്നമംഗലം ജാഥകൾ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം പൂർത്തിയാക്കി വെള്ളിയാഴ്‌ച വൈകിട്ട് സമാപിക്കും.
ജില്ലാ കമ്മിറ്റിയംഗം ഇ പ്രേംകുമാർ നയിക്കുന്ന കോഴിക്കോട് ടൗൺ ഏരിയാ ജാഥ കാളുർ റോഡിലും ജില്ലാ സെക്രട്ടറിയറ്റംഗം പി കെ മുകുന്ദൻ നയിക്കുന്ന ഫറോക്ക് ഏരിയാ ജാഥ ബേപ്പൂർ മാത്തോട്ടത്തും ജില്ലാ സെക്രട്ടറിയറ്റംഗം എം മെഹബൂബ് നയിക്കുന്ന പേരാമ്പ്ര ഏരിയാ ജാഥ പാലേരിയിലും ജില്ലാ കമ്മിറ്റിയംഗം എ എം റഷീദ് നയിക്കുന്ന നാദാപുരം ജാഥ കുമ്മങ്കോട്ടും ജില്ലാ കമ്മിറ്റിയംഗം ടി വി നിർമലൻ നയിക്കുന്ന കക്കോടി ഏരിയാ ജാഥ കക്കോടി ബസാറിലുമാണ് സമാപിച്ചത്.
ജില്ലാ സെക്രട്ടറിയറ്റംഗം എം ഗിരീഷ് നയിക്കുന്ന കോഴിക്കോട് സൗത്ത് ജാഥ, ജില്ലാ കമ്മിറ്റിയംഗം പി നിഖിൽ നയിക്കുന്ന നോർത്ത് ജാഥ, ജില്ലാ സെക്രട്ടറിയറ്റംഗം ടി വിശ്വനാഥൻ നയിക്കുന്ന കുന്നമംഗലം ജാഥ, ജില്ലാ കമ്മിറ്റിയംഗം കെ ദാസൻ നയിക്കുന്ന ബാലുശേരി ഏരിയ ജാഥ എന്നിവയാണ് വെള്ളിയാഴ്‌ച പര്യടനം പൂർത്തിയാക്കുക. ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരൻ നയിക്കുന്ന ഒഞ്ചിയം ഏരിയാ ജാഥ 21ന് സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ്കുമാർ ഉദ്ഘാടനംചെയ്യും. ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേമനാഥ് നയിക്കുന്ന തിരുവമ്പാടി ഏരിയാ ജാഥ 22ന് തോട്ടുമുക്കത്ത് എ പ്രദീപ്കുമാർ ഉദ്ഘാടനംചെയ്യും. ജില്ലാ കമ്മിറ്റിയംഗം കെ പുഷ്‌പജ നയിക്കുന്ന പയ്യോളി ഏരിയാ ജാഥ കോട്ടക്കൽ ബീച്ച്‌റോഡിൽ 23ന് ജില്ലാ കമ്മിറ്റിയംഗം കെ ടി കുഞ്ഞിക്കണ്ണനും ജില്ലാ കമ്മിറ്റി അംഗം പി കെ ദിവാകരൻ നയിക്കുന്ന കൊയിലാണ്ടി ഏരിയാ ജാഥ 24ന് മുത്താമ്പിയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതികയും ഉദ്ഘാടനംചെയ്യും.
ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ ദിനേശൻ നയിക്കുന്ന വടകര ഏരിയാ ജാഥ തണ്ണീർ പന്തലിൽ 25ന് ജില്ലാ സെക്രട്ടറി പി മോഹനനും ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ മുഹമ്മദ് നയിക്കുന്ന കുന്നുമ്മൽ ഏരിയാ ജാഥ 25ന് തൊട്ടിൽപ്പാലത്ത് ജില്ലാ സെക്രട്ടറിയറ്റംഗം മാമ്പറ്റ ശ്രീധരനും ഉദ്ഘാടനംചെയ്യും