ബൈത്തുൽ റഹ്മസമർപ്പണവും മുസ്‌ലിം ലീഗ് സമ്മേളനവും
പണാക്കാട് സയ്യിദ് ഷബി റലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു
അരിക്കുളം: ഏക്കാട്ടൂർ കൂറ്റിക്കണ്ടി മുക്കിൽ ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബത്തിന് നിർമ്മിച്ച നൽകിയ ബൈത്തുൽ റഹ്മയുടെ താക്കോൽ ദാനവും മുസ്‌ലിം ലീഗ് സമ്മേളനവും കുടുംബ സംഗവും നടന്നു. ബൈത്തുൽ റഹ്മയുടെ താക്കോൽദാനവും സമ്മേളന ഉദ്ഘാടനവും പണാക്കാട് സയ്യിദ് ഷബി റലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
ഇ. കെ. അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. ഷിബു മിരാൻ, സി. പി. എ. അസീസ്, ടി. കെ. എ. ലത്തിഫ്, വി. വി. എം. ബഷീർ, ആവള മുഹമ്മദ്, നാസർ ചാലിൽ, ബഷീർ വടക്കയിൽ, സാജിദ് നടുവണ്ണൂർ, എം. കെ. അബ്ദുറഹിമാൻ, എൻ. കെ. അഷറഫ് എന്നിവർ സംസാരിച്ചു. അമ്മത് പൊയിലങ്ങൽ റിപ്പോർട്ട് അവതരിപ്പിച്ചു. ബിലാൽ മുഹമ്മദ് ഖിറാഅത്ത് നടത്തി. ജീവകാരുണ്യ പ്രവർത്തകനായ തറമ്മൽ അബ്ദുൽ സലാം, പഴയകാല മുസ്‌ലിം ലീഗ് നേതാക്കളായ എൻ. പി. കുഞ്ഞിമൊയ്തിൻ മാസ്റ്റർ, കുനിക്കാട്ട് അമ്മത് കുട്ടി, പി. ഹംസ മൗലവി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കുടുംബ സംഗമം വനിതാലീഗ് മണ്ഡലം പ്രസിഡൻ്റ് സൗഫി താഴെക്കണ്ടി ഉദ്ഘാടനം ചെയ്തു. ഷർമിന കോമത്ത്, കെ. എം. അബ്ദുസ്സലാം, ഷംസുദ്ദീൻ വടക്കയിൽ, സി. രാമദാസ്, സീനത്ത് വടക്കയിൽ, അഷ്റഫ് പി, റാഷിദ് കേളോത്ത്, സാഹിർ കെ, അൻസിന കുഴിച്ചാലിൽ, സക്കീർ മക്കാട്ട്, ഷഹിൻ ആർ. എന്നിവർ സംസാരിച്ചു. ഉന്നത വിജയം നേടിയ എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.

