കുട്ടികളെ രക്ഷിതാക്കളറിയാതെ പാർട്ടി പരിപാടിക്ക് കൊണ്ടുപോയതായി ആരോപണം
രക്ഷിതാക്കളും പ്രവർത്തകരും തമ്മിൽ സ്കൂളിന് മുന്നിൽ സംഘർഷാവസ്ഥ

നടുവണ്ണൂർ:നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന കുട്ടികളെ തങ്ങളുടെ സമ്മതമില്ലാതെ പാർട്ടി പരിപാടിക്ക് കൊണ്ട് പോയതായി ആരോപിച്ച് രക്ഷിതാക്കളുടെ പ്രതിഷേധം.സ്കൂളിലേക്ക് വിദ്യാർത്ഥികളെ, കഴിഞ്ഞ ദിവസം എസ് എഫ് ഐ നേതൃത്വത്തിൽ നടന്ന ജില്ലാ പരിപാടിയിൽ സമ്മതമില്ലാതെ കൊണ്ടു പോയതായാണ് ആരോപണം. ക്ലാസ് തുടങ്ങി പതിവ് പോലെ ഹാജർ എടുത്ത ശേഷം ഹാജരില്ലാത്ത കുട്ടികളുടെ പേര് വിവരം അധ്യാപകർ ക്ലാസ് ഗ്രൂപ്പുകളിലിട്ടപ്പോൾ രക്ഷിതാക്കൾ വിവരമറിയുകയായിരുന്നു.
ഇത് കണ്ട് ഭീതിയോടെ രക്ഷിതാക്കൾ സ്കൂളിലെത്തി യപ്പോഴാണ് സ്കൂളിലെത്തുന്നതിന് മുമ്പ് തന്നെ കുട്ടികളെ കൊണ്ടുപോയതായി മനസിലാക്കിയത്. കുട്ടികളെ ടൂറ് കൊണ്ടുപോകുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബസിൽ കയറ്റുകയായിരുന്നുവെന്ന് ചില രക്ഷിതാക്കൾ പറഞ്ഞു. സ്കൂൾ പ്രവർത്തന സമയത്തിന് മുമ്പ് പുറത്ത് വച്ച നടന്ന കാര്യമായതിനാൽ ഈ കാര്യത്തിൽ അധ്യാപകർക്ക് ഇടപെടാൻ കഴിയുമായിരുന്നില്ല. എന്നാൽ കുട്ടികളുടെ രക്ഷിതാക്കളെ നേരിട്ടോ ഫോണിലൂടെയോ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടാണ് പരിപാടിക്ക് പോയതെന്നും മറിച്ചുള്ള ആരോപണങ്ങൾ രാഷ്ട്രീയ ദുഷ്ടലാക്കോടെ യാണെന്നും എന്ന് എഫ് ഐ നേതാക്കൾ പറഞ്ഞു.