headerlogo
politics

മേപ്പയ്യൂർ - നെല്ല്യാടി - കൊല്ലം റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കാൻ പ്രതിഷേധ ധർണ്ണ

ധർണ്ണ ഡി.സി.സി ജനറൽ സെക്രട്ടറി ഇ. അശോകൻ ഉദ്ഘാടനം ചെയ്തു

 മേപ്പയ്യൂർ - നെല്ല്യാടി - കൊല്ലം റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കാൻ പ്രതിഷേധ ധർണ്ണ
avatar image

NDR News

09 Aug 2022 09:56 AM

മേപ്പയ്യൂർ: നിരവധിയാളുകൾ യാത്രയ്ക്കായി ആശ്രയിക്കുന്ന മേപ്പയ്യൂർ - നെല്ല്യാടി - കൊല്ലം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ ഡി.സി.സി ജനറൽ സെക്രട്ടറി ഇ. അശോകൻ ഉദ്ഘാടനം ചെയ്തു.

       വിവിധ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് കൊയിലാണ്ടി ഭാഗത്ത് എളുപ്പത്തിൽ എത്തിച്ചേരാനുള്ള റോഡിൽ കുണ്ടും കുഴികളും നിറഞ്ഞതിനാൽ യാത്രക്കാർ വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഇതിന് അടിയന്തര പരിഹാരം കാണണമെന്നും കമ്മിറ്റി അധികാരികളോട് രേഖാമൂലം ആവശ്യപ്പെട്ടു. 

       മണ്ഡലം പ്രസിഡൻ്റ് പൂക്കോട്ട് ബാബുരാജ് അദ്ധ്യക്ഷനായി. കെ. പി. വേണുഗോപാൽ, ഷബീർ ജന്നത്ത്, കെ. പി. രാമചന്ദ്രൻ, സി. എം. ബാബു, കെ. കെ. സീതി, സഞ്ജയ് കൊഴുക്കല്ലൂർ, സി. പി. ബാലൻ, സി. നാരായണൻ എന്നിവർ സംസാരിച്ചു. പെരുമ്പട്ടാട്ട് അശോകൻ, വാസു പി, പി. കെ. രാഘവൻ, സുരേഷ് മൂന്നൊടി, കെ. കെ. ചന്തു, മോഹനൻ പറമ്പത്ത്, സി. പി. സുഹനാദ്, റിഞ്ചു രാജ്, അതുൽ എന്നിവർ നേതൃത്വം നൽകി.

NDR News
09 Aug 2022 09:56 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents