അബുദാബി ചാപ്റ്റർ എസ്.കെ.എസ്.എസ്.എഫ് പ്രതിനിധികൾക്ക് സ്വീകരണം നൽകി
അബുദാബി സുന്നി സെൻ്റർ സെക്രട്ടറി ഹാരിസ് ബാഖവി ചടങ്ങ് ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരളത്തിലെ മതസ്ഥാപനങ്ങൾ സന്ദർശിക്കുന്നതിൻ്റെ ഭാഗമായി ജബലുന്നൂർ ഇസ്‌ലാമിക് കോംപ്ലക്സിൽ എത്തിചേർന്ന അബുദാബി ചാപ്റ്റർ എസ്.കെ.എസ്.എസ്.എഫ് പ്രതിനിധികൾക്ക് ക്യാമ്പസിൽ ഹൃദ്യമായ സ്വീകരണം നൽകി. അബുദാബി സുന്നി സെൻ്റർ സെക്രട്ടറി ഹാരിസ് ബാഖവി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ജെ.ഐ.സി ജനറൽ സെക്രട്ടറി റഫീഖ് സക്കരിയ്യ ഫൈസി അദ്ധ്യക്ഷനായി. പി. എം. കോയ മുസല്യാർ സ്വാഗതം പറഞ്ഞു. എസ്.കെ.എസ്.എസ് അബുദാബി ചാപ്റ്റർ പ്രസിഡൻ്റ് ബഷീർ റഹ്മാനി, സലാം റഹ്മാനി, കെ. പി. അഹമ്മദ് മൗലവി, കുഞ്ഞബ്ദുള്ള ദാരിമി, അസ്മർ കോട്ടപ്പള്ളി, റഷീദ് കാക്കുനി, ഇബ്രാഹിംകുട്ടി, അഷറഫ് എരവട്ടൂർ, റഷീദ് അരയാക്കി, സഈദ് ആയിഞ്ചേരി, ഷംസുദ്ദീൻ തീക്കുനി, അലി വലിയാണ്ടി, നൗഫൽ കാവുന്തറ എന്നിവർ സംസാരിച്ചു.
ജെ.ഐ.സി ഭാരവാഹികളും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമായ സി. കെ. ഇബ്രാഹിം, വി. കെ. കുഞ്ഞബ്ദുള്ള, എം. പി. മൊയ്തീൻ ഹാജി, ചെരിപ്പേരി മൂസ്സ ഹാജി, തണ്ടോറ കുഞ്ഞബ്ദുള്ള, എം. കെ. അബ്ദുറഹിമാൻ, ഉമ്മർ തണ്ടോറ, പി മുഹമ്മദ്, കളരിക്കൽ മൊയ്തി, സി. കെ. മൊയ്തി, ടി. ഇബ്രാഹിം കുട്ടി, തുണ്ടിയിൽ മമ്മി ഹാജി എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. ശരത്തിയത്ത് കോളേജിലെ അദ്ധ്യാപകരും, വിദ്യാർത്ഥികളും ചടങ്ങിൽ പങ്കു ചേർന്നു.