സലാല കെ.എം.സി.സി മെഡിക്കൽ സെക്യൂരിറ്റി ഫണ്ട് കൈമാറി
മരണമടഞ്ഞ പാറച്ചാലിൽ ജലീലിന്റെ കുടുംബത്തിന് നാണ് ഫണ്ട് നൽകിയത്

മേപ്പയ്യൂർ: സലാല കെ.എം.സി.സി മെമ്പറായിരിക്കെ അകാലത്തിൽ മരണമടഞ്ഞ അരിക്കുളം പഞ്ചായത്തിലെ വാകമോളി സ്വദേശി പാറച്ചാലിൽ ജലീലിന്റെ കുടുംബത്തിന് സലാല കെ.എം.സി.സി മെഡിക്കൽ സെക്യൂരിറ്റി ഫണ്ട് സലാല കെ.എം.സി. സി കേന്ദ്രകമ്മിറ്റി പ്രസിഡൻ്റ് നാസർ പെരിങ്ങത്തൂർ ജലീലിന്റെ കുടുംബത്തിന് കൈമാറി.
കോഴിക്കോട് ജില്ലാ പ്രവർത്തക സമിതി അംഗം ലത്വീഫ് ഫൈസി തിരുവളളൂർ, സലാല കെ.എം.സി.സി. ദുഖം ഏരിയ പ്രസിഡണ്ട് നാസർ തൂണേരി, അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് ഇ. കെ. അഹമദ് മൗലവി, കെ. എം. അബ്ദുസ്സലാം, അമ്മത് പൊയിലങ്ങൽ, ലത്വീഫ് വി. പി. കെ. എന്നിവർ പങ്കെടുത്തു.