യൂത്ത് ലീഗ് സീതി സാഹിബ് അക്കാദമിയക്ക് പേരാമ്പ്ര മണ്ഡലത്തിൽ തുടക്കമായി
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി. പി. എം. ജിഷാൻ ഉദ്ഘാടനം നിർവ്വഹിച്ചു

മേപ്പയ്യൂർ: രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിയിൽ മുസ്‌ലിം ലീഗ് വഹിച്ച പങ്കിനെക്കുറിച്ചും ആനുകാലിക രാഷ്ട്രീയത്തെക്കുറിച്ചും പുതു തലമുറക്ക് അവബോധം നൽകുക എന്ന ലക്ഷ്യവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആവിഷ്കരിച്ച സീതി സാഹിബ് അക്കാദമിയക്ക് പേരാമ്പ്ര നിയോജക മണ്ഡലത്തിൽ തുടക്കമായി.
ഓരോ പഞ്ചായത്ത് കേന്ദ്രങ്ങളിലും രജിസ്റ്റർ ചെയ്യപ്പെട്ട അമ്പതോളം പ്രവർത്തകർ പഠിതാക്കളായി എത്തും. ആറു മാസം നീണ്ടു നിൽക്കുന്ന പഠനം പൂർത്തിയാക്കുന്നവർക്ക് സംസ്ഥാന കമ്മിറ്റി സർട്ടിഫിക്കറ്റുകൾ നൽകുന്ന രീതിയിൽ ആണ് പാഠ്യ പദ്ധതി ക്രമീകരിക്കുന്നത്. അരിക്കുളം തറമ്മൽ അങ്ങാടിയിൽ നടന്ന നിയോജക മണ്ഡലം തല ഉദ്ഘാടനം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി. പി. എം. ജിഷാൻ നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് പി. സി. മുഹമ്മദ് സിറാജ് അധ്യക്ഷനായി. അൻവർ ഷാ നൊച്ചാട് പഠന ക്ലാസിന് നേതൃത്യം നൽകി.
ശിഹാബ് കന്നാട്ടി, സലീം മിലാസ്, വി. വി. എം. ബഷീർ, ഷംസുദ്ധീൻ വടക്കയിൽ, മുഹമ്മദലി കോറോത്ത്, കെ. സി. മുഹമ്മദ്, ടി. കെ. നഹാസ്, സി. കെ. ജറീഷ്, ബഷീർ വടക്കയിൽ, സുഹൈൽ അരിക്കുളം, എം. കെ. ഫസലുറഹ്മാൻ, എം. പി. ശുഐബ്, അമ്മദ് പൊയിലങ്ങൽ, അഫ്‌സൽ മാവട്ട് എന്നിവർ സംസാരിച്ചു.