ഷാജഹാൻ വധക്കേസിൽ രണ്ട് പേർ പിടിയിൽ
ഒരാളെ പട്ടാമ്പിയിൽനിന്നും മറ്റൊരാളെ പൊള്ളാച്ചിയിൽനിന്നുമാണ് പിടികൂടിയത്

പാലക്കാട്: സി.പി.എം പാലക്കാട് മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. കൊലയാളി സംഘത്തിൽപെട്ടവരാണ് പിടിയിലായത്. ഒരാളെ പട്ടാമ്പിയിൽനിന്നും മറ്റൊരാളെ പൊള്ളാച്ചിയിൽനിന്നുമാണ് പിടികൂടിയത്.കൊലപാതകക്കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പാലക്കാട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ 20 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.പ്രതികൾ ബി.ജെ.പി അനുഭാവികളാ ണെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
ഷാജഹാന് നേരത്തേയും വധഭീഷണി ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ശബരീഷ്, അനീഷ്,നവീൻ എന്നിവർ ഷാജഹാനെ വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. രണ്ടു ദിവസം മുമ്പും നവീൻ വെട്ടിക്കൊല്ലുമെന്ന് പറഞ്ഞു. ബിജെപിയുടെ ഉന്നത നേതാക്കളുടെ സഹായമില്ലാതെ കൊലപാതകം നടക്കില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. രാഷ്ട്രീയ കൊലപാതക മാണെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.പ്രതികളുടെ വിവരങ്ങളും പൊലിസ് ശേഖരിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യ ദിനതലേന്ന് രാത്രി 9.15നാണ് ഷാജഹാനെ പ്രവർത്തകൾ വെട്ടിവീഴ്ത്തിയത്. സുഹൃത്ത് സുരേഷിനൊപ്പം നിൽക്കുമ്പോഴാണ് ബൈക്കിലെത്തിയ സുരേഷിന്റെ മകനടങ്ങുന്ന സംഘം വടി വാളുമായി ചാടി വീണത്. കാലിനും കഴുത്തിനും തലയ്ക്കും ആഴത്തിൽ മുറിവേറ്റു. കൊലയാളികളിൽ തന്റെ മകൻ സുരേഷും ഉണ്ടായിരുന്നതായി ദൃക്സാക്ഷി യായ സുരേഷ് വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതികളെല്ലാം ആർഎസ്എസ് പ്രവർത്തകരാണെന്നും പരിചയക്കാരാണെന്നും സുരേഷ് പറഞ്ഞു.