കെപിസിസി ഗാന്ധിദർശൻ സമിതിയുടെ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി രൂപീകരിച്ചു
യോഗം കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി അഗസ്ത്യൻ കാരക്കട ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി: കെപിസിസി ഗാന്ധിദർശൻ സമിതിയുടെ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി രൂപീകരണയോഗം ബാലുശ്ശേരി ജനശ്രീ ഓഫീസിൽ വച്ച് നടന്നു. യോഗം കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി അഗസ്ത്യൻ കാരക്കട ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ആർ. പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
കെപിസിസി മെമ്പർ കെ. രാമചന്ദ്രൻ, ഗാന്ധിദർശൻ സമിതി സംസ്ഥാന കമ്മിറ്റി അംഗം സി. പി. ജിനചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റും നിയോജകമണ്ഡലം ഇൻചാർജ്ജുമായ സുരേന്ദ്രൻ പാലേരി, കൂരാച്ചുണ്ട് മണ്ഡലം പ്രസിഡണ്ട് ജോൺസൻ താനിക്കൽ, അഡ്വ: മൂസക്കോയ കണയംകോട്, ബാലൻ പാറക്കൽ, വി. സി. ശിവദാസൻ, ആൻഡ്രൂസ് കട്ടിക്കാന, ഹേമലത എൻ. പി, കരുണൻ പുത്തൂർ വട്ടം, ജെസ്സി ജോസഫ്, പി. കെ. ഇബ്രാഹിം, പ്രഭാകരൻ പൂക്കോട്ട് തുടങ്ങിയവർ സംസാരിച്ചു.
കെപിസിസി അംഗം കെ. രാമചന്ദ്രൻ, ഡിസിസി ജനറൽ സെക്രട്ടറി അഗസ്ത്യൻ കാരക്കട, കാവിൽ പി. മാധവൻ എന്നിവരും ബ്ലോക്ക് പ്രസിഡണ്ടുമാർ, മണ്ഡലം പ്രസിഡണ്ടുമാർ അടങ്ങിയ രക്ഷാധികാരികളായി നിയോജകമണ്ഡലം കമ്മിറ്റിക്ക് രൂപം നൽകി. പുന്നൊറത്ത് ബാലൻ (പ്രസിഡണ്ട്), നുസ്രത്ത് ബഷീർ, സി. കെ. മൊയ്തീൻ കോയ, സുരേന്ദ്രൻ ഒ. എം, വി. സി. ശിവദാസൻ (വൈസ് പ്രസിഡണ്ടുമാർ), മധു എസ് മനാട് (ജനറൽ സെക്രട്ടറി), സിനി ജിനോ, ജിനചന്ദ്രൻ നായർ, ടി. പി. അസീസ്, കരുണൻ പുത്തൂർ വട്ടം (സെക്രട്ടറിമാർ), സരള നായർ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 29 അംഗ കമ്മിറ്റി രൂപീകരിച്ചു.