എൻ.ആർ.ഇ.ജി വർക്കേഴസ് യൂണിയൻ നടുവണ്ണൂർ പഞ്ചായത്ത് കൺവെൻഷൻ
ജില്ലാ ട്രഷറർ കെ. വി. കുഞ്ഞിക്കണ്ണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: എൻ.ആർ.ഇ.ജി വർക്കേഴസ് യൂണിയൻ നടുവണ്ണൂർ പഞ്ചായത്ത് കൺവെൻഷൻ നടുവണ്ണൂരിൽ നടന്നു. എൻ ആർ ഇ ജി വർക്കേഴസ് ജില്ലാ ട്രഷറർ കെ. വി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി നിഷ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് മിനി അദ്ധ്യക്ഷത വഹിച്ചു.
പുഷ്പ (പ്രസിഡന്റ്), നിഷ പുതിയോട്ടുകണ്ടി (സെക്രട്ടറി), പി. വി. ശാന്ത (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റി അംഗം എൻ. ആലി, ചുമട് തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് കെ. കെ ദാമോദരൻ, എൻ.ആർ.ഇ.ജി ഏരിയാ കമ്മറ്റി അംഗം മിനി, പി. വി. ശാന്ത, സജിത വി. കെ. എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.