പെർഷനേഴ്സ് യൂണിയൻ കൂത്താളി കൃഷി ഫാമിനു മുന്നിൽ ധർണ്ണ നടത്തി
കെ.എസ്.എസ്.പി.യു സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി ധർണ്ണ ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: പെർഷനേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധപ്രകടനവും ധർണ്ണയും നടന്നു. കൃഷി ഫാം, ഖാദി ബോർഡ്, കേരള കലാമണ്ഡലം, ദേവസ്വം ബോർഡ്, വാട്ടർ അതോറിറ്റി, ലൈബ്രറി കൗൺസിൽ തുടങ്ങിയ സ്ഥാപനങ്ങളിൽ ശമ്പളപരിഷ്ക്കരണവും, പെൻഷൻ പരിഷ്കരണവും ഇതുവരെ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
കെ.എസ്.എസ്.പി.യു സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് എടത്തിൽ ദാമോദരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം കെ. വി. രാഘവൻ സ്വാഗതവും പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി എം. കെ. കുഞ്ഞനന്തൻ നന്ദിയും പറഞ്ഞു.
ധർണ്ണയെ അഭിസംബോധന ചെയ്ത് എ. വേലായുധൻ, (കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റി അംഗം), ജില്ലാ ജോ. സെക്രട്ടറിമാരായ അശോകൻ കൊടക്കാട്ട്, വി. കെ. സുകുമാരൻ, കെ. കമലാദേവി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി. എം. ബാലകൃഷ്ണൻ, പേരാമ്പ്ര ബ്ലോക്ക് പ്രസിഡണ്ട് സി. എ. ജോർജ്ജ് എന്നിവർ സംസാരിച്ചു.

