പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനം ഇന്ന്
തദ്ദേശീയമായി നിര്‍മ്മിച്ച വിമാന വാഹിനി കപ്പല്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും
കൊച്ചി :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം ഇന്ന്. രണ്ട് ദിവസത്തേക്കാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. വൈകീട്ട് 4 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ബി.ജെ.പി. പൊതു യോഗത്തിൽ സംസാരിക്കും.ഇന്ന് വൈകിട്ട് 6 മണിയോടെ കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദര്‍ശിക്കും. വെള്ളിയാഴ്ച രാവിലെ 9 ന് ഇന്ത്യന്‍ നാവിക സേനക്കായി തദ്ദേശീയമായി നിര്‍മ്മിച്ച വിമാന വാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.
ഇന്ത്യന്‍ നാവിക സേനയുടെ പുതിയ പതാകയും പ്രധാന മന്ത്രി അനാഛാദനം ചെയ്യും. കൊളോണിയല്‍ ഭൂതകാലത്തില്‍ നിന്ന് മോചനം നേടുന്നതും ഇന്ത്യയുടെ സമ്പന്നമായ സമുദ്ര പൈതൃകത്തിന് അനുയോജ്യ മാക്കുകയും ചെയ്യുന്നതാണ് പുതിയ പതാകയെന്ന് പ്രധാന മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
രാത്രി താജ് മലബാർ ഹോട്ടലിൽ ബി ജെ പി കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും. വെള്ളിയാഴ്ച ഉച്ചക്ക് 1.30 ന് മംഗളൂരുവില്‍ 3800 കോടി രൂപയുടെ വ്യവസായ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.

