സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് കിടപ്പ് രോഗികൾക്ക് ഓണക്കോടി സമ്മാനിച്ചു
സിപിഐഎം ഏരിയ സെക്രട്ടറി എം. കുഞ്ഞമ്മദ് ഉദ്ഘാടനം നിർവ്വഹിച്ചു

നൊച്ചാട്: ഓണാഘോഷത്തിൻ്റെ ഭാഗമായി സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് നൊച്ചാട് നോർത്ത് മേഖലയിലെ കിടപ്പു രോഗികളെ സന്ദർശിച്ച് ഓണക്കോടി സമ്മാനിച്ചു. പനമ്പ്ര ലക്ഷം വീട് കോളനിയിൽ സുരക്ഷ സോണൽ ചെയർമാനും സിപിഐഎം ഏരിയ സെക്രട്ടറിയുമായ എം. കുഞ്ഞമ്മദ് ഉദ്ഘാടനം നിർവ്വഹിച്ചു.
ലോക്കൽ സെക്രട്ടറി വി. എം. മനോജ്, സുരക്ഷ മേഖലാ ഭാരവാഹികളായ പി. എം. മനോജ്, കെ. കെ. രാധാകൃഷ്ണൻ, എം. സിന്ധു, കെ. കെ. നിധീഷ്, ഇ. ഗോപാലൻ എന്നിവർ പങ്കെടുത്തു. മേഖലയിലെ 65 കിടപ്പു രോഗികൾക്ക് ഓണക്കോടി സമ്മാനമായി നൽകി.