ആർഎസ്എസ് പ്രവർത്തകന്റെ വീടിന് മുന്നിൽ സ്ഫോടനം
ചാവശ്ശേരി മണ്ണോറയിൽ ഇന്നലെ അർദ്ധ രാത്രിയോടെയാണ് സംഭവം
കണ്ണൂർ: ഇരിട്ടിയിൽ ആർഎസ്എസ് പ്രവർത്തകൻ്റെ വീടിന് മുന്നിൽ സ്ഫോടനം. ചാവശ്ശേരി മണ്ണോറയിലെ ആർഎസ്എസ് പ്രവർത്തകനായ സുധീഷിന്റെ വീടിന് മുന്നിലാണ് സ്‌ഫോടനമുണ്ടായത്.
ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. രണ്ടാഴ്ച മുൻപും പ്രദേശത്ത് സ്‌ഫോടനമുണ്ടായിരുന്നു. തുടർന്ന് ആർഎസ്എസ് - എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തിരുന്നു.
കേസിൽ പ്രതി ചേർക്കപ്പെട്ട സുധീഷിന്റെ വീടിന് മുന്നിലാണ് നിലവിൽ സ്‌ഫോടനമുണ്ടായത്. നേരത്തെ ഇതര സംസ്ഥാന തൊഴിലാളികൾ ആക്രിപെറുക്കുന്നതിനിടെ ഇവിടെ നിന്ന് സ്‌ഫോടക വസ്തുവും കണ്ടെത്തിയിരുന്നു.

