എം.എസ് എഫ് .ഒരുക്കം 2022 സംഗമം നടുവണ്ണൂരിൽ
'സ്വത്വരാഷ്ട്രീയം, ക്രിയാത്മക സംഘാടനം' സംഗമത്തിന്റെ പ്രമേയം

നടുവണ്ണൂർ: എം.എസ്.എഫ് നടുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിനിധി സംഗമം 'ഒരുക്കം 2022 ഗ്രീൻ പരേസോ ഓഡി റ്റോറിയത്തിൽ നടത്തി. 'സ്വത്വരാഷ്ട്രീയം, ക്രിയാത്മക സംഘാടനം' പ്രമേയത്തിൽ നടത്തിയ സംഗമം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് ഹാഫിസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീർ ഇക്ബാൽ, മുസ്ലിം ലീഗ് ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത്, മണ്ഡലം സെക്രട്ടറി ഷാഹുൽ ഹമീദ് നടുവണ്ണൂർ, പ്രസിഡന്റ് ടി. ഇബ്രാഹിം കുട്ടി, സെക്രട്ടറി അഷ്റഫ് പുതിയപ്പുറം, ടി.എം. ഇബ്രാഹിം ഹാജി, എം.കെ. പരീദ് മാസ്റ്റർ, എം.കെ. ജലീൽ, ഇ.പി. ഖദീജ ടീച്ചർ, ബപ്പൻ കുട്ടി നടുവണ്ണൂർ, കേയക്കണ്ടി അബ്ദുല്ല, പി.കെ. ഇബ്രാഹിം, ജെറീഷ് എലങ്കമൽ, മണോളി ഇബ്രാഹിം, ആർ.കെ. താഹിറ, റംല കുന്നുമ്മൽ, ടി. ആബിദ്, ജനറൽ സെക്രട്ടറി ബാസിത്ത്, ട്രഷറർ ഫായിസ് എന്നിവർ സംസാരിച്ചു.
സെഷനുകളിലായി എം.എസ്.എഫ് ഹരിത സംസ്ഥാന പ്രസിഡന്റ് ആയിഷ ബാനു, റാഷിദ് സബാൻ, അനസ് അൻവർ, ഷാനി, ബാലകേരളം മണ്ഡലം കൺവീനർ ശിബിൽ എടത്തിൽ, സുഹാജ് നടുവണ്ണൂർ എന്നിവർ വിഷയാവതരണം നടത്തി. എം.എസ്.എഫ് ഹരിത പഞ്ചായത്ത് പ്രസിഡന്റ് റീമ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. ഹരിത പഞ്ചായത്ത് ജനറൽ സെക്രട്ടറി ഫാത്തിമ ഫിദ, സെക്രട്ടറി സി.കെ. ഷഹാന, നിഹാൽ തോട്ടുമൂല, ത്വാഹ എലങ്കമൽ, ഫാത്തിമ സുഹറ എന്നിവർ സംസാരിച്ചു.