പേരാമ്പ്രയിലെ തൊഴിലാളി സംഗമം വൻ വിജയമാക്കാൻ എസ്ടിയു
പേരാമ്പ്ര നിയോജക മണ്ഡലം എസ്. ടി. യു കൺവെൻഷൻ നടത്തി
പേരാമ്പ്ര: ഈ മാസം 20 മുതൽ 26 വരെ പേരാമ്പ്ര വെച്ച് നടക്കുന്ന മുസ്‌ലിം ലീഗ് പേരാമ്പ്ര നിയോജക സമ്മേളനത്തിൻ്റെ ഭാഗമായി 25 ന് നടക്കുന്ന തൊഴിലാളി സംഗമം വൻ വിജയമാക്കുവാൻ പേരാമ്പ്ര നിയോജക മണ്ഡലം എസ്. ടി. യു കൺവെൻഷൻ തീരുമാനിച്ചു. എസ്ടി.യു നിരീക്ഷകൻ ഒ.മമ്മു ഉദ്ഘാടനം ചെയ്തു.
മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറർ എം.കെ.സി കുട്ട്യാലി സമ്മേളനത്തിൻ്റെ വിശദീകരണം നടത്തി. മണ്ഡലം പ്രസിഡൻ്റ് പി.കെ.റഹിം അധ്യക്ഷനായി. അസീസ്' കുന്നത്ത്,സി.മൊയ്തു, സി.കെ.സി.ഇബ്രാഹിം, കൂളിക്കണ്ടി കരീം, മുജീബ് കോമത്ത്, ചന്ദ്രൻ കല്ലൂർ, കെ.ടി. കുഞ്ഞമ്മദ്, കെ.പി അബ്ദുൽ കരീം, ഇബ്രാഹിം കൊല്ലിയിൽ എന്നിവർ സംസാരിച്ചു.

