headerlogo
politics

മെഡിക്കൽ കോളജ് സംഭവം:പോലീസ് നരനായാട്ട് അവസാനിപ്പിക്കണമെന്ന് സി. പി. എം.

അതിക്രമം തുടർന്നാൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും

 മെഡിക്കൽ കോളജ് സംഭവം:പോലീസ്  നരനായാട്ട് അവസാനിപ്പിക്കണമെന്ന് സി. പി. എം.
avatar image

NDR News

16 Sep 2022 07:51 AM

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാർക്ക് മർദ്ദനമേറ്റ സംഭവത്തിൽ പൊലീസിനെതിരെ ശക്തമായ വിമർശനങ്ങളുമായി സി. പി. എം.അനിഷ്ടസംഭവങ്ങളുടെ പേരിൽ പൊലീസ് നടത്തുന്ന നര നായാട്ട് അവസാനിപ്പിക്കണമെന്ന് സി. പി. എം ടൗൺ ഏരിയാ കമ്മിറ്റി ഇന്നലെ ആവശ്യപ്പെട്ടു.

       കേസിൽ പ്രതികളാക്കപ്പെട്ടവരിൽ അഞ്ചുപേർ റിമാൻഡിലാണ്. ഇനിയും രണ്ടുപേർ കൂടി യുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവരെ പിടികൂടാനെന്ന പേരിൽ പൊലീസ് വീടുകളിലും സ്ഥാപനങ്ങളിലും കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. മെഡിക്കൽ കോളേജിൽനിന്ന് വിരമിച്ച ഡോക്ടറുടെ വീട്ടിൽപോലും റെയ്ഡ് നടത്തി. 

     കമ്മിഷണറുടെ നിർദേശ ത്തോടെയാണ് ഇത്തരം നടപടിയെന്നാണ് അറിയുന്നതെന്ന് പാർട്ടി വിലയിരുത്തി.ഇത്തരം അതിക്രമം തുടർന്നാൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കു മെന്നും ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.

 

NDR News
16 Sep 2022 07:51 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents