headerlogo
politics

മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് വാഹന പ്രചരണ ജാഥ ഇന്ന്

ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്. പി. കുഞ്ഞമ്മത് ജാഥാ ക്യാപ്റ്റൻ എം. കെ. അബ്ദുറഹിമാന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും

 മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് വാഹന പ്രചരണ ജാഥ ഇന്ന്
avatar image

NDR News

17 Sep 2022 07:54 AM

മേപ്പയ്യൂർ: സെപ്റ്റംബർ 20 മുതൽ 26 വരെ നടക്കുന്ന പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സമ്മേളന പ്രചരണാർത്ഥം മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥ ഇന്ന് 2 മണിക്ക് ജനകീയ മുക്കിൽ ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്. പി. കുഞ്ഞമ്മത് ജാഥാ ക്യാപ്റ്റൻ എം. കെ. അബ്ദുറഹിമാന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും. 

        കീഴ്പ്പയ്യൂർ മണപ്പുറം, പള്ളിമുക്ക്, ചെമ്പക മുക്ക്, വിളയാട്ടൂർ, മഞ്ഞക്കുളം, പാവട്ടുകണ്ടിമുക്ക്, നരക്കോട്, നിടുംപൊയിൽ, ചാവട്ട്, കൊഴുക്കല്ലൂർ, ചങ്ങരംവെള്ളി സ്വീകരത്തിനു ശേഷം 7 മണിക്ക് വാഹന ജാഥ മേപ്പയ്യൂർ ടൗണിൽ സമാപിക്കും.

        സമാപന സമ്മേളനം ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്യും. സി. പി. എ. അസീസ്, ആർ. കെ. മുനീർ, എ. വി. അബ്ദുള്ള, ടി. കെ. എ. ലത്തീഫ്, വി. വി. എം. ബഷീർ തുടങ്ങിയവർ സംസാരിക്കും.

NDR News
17 Sep 2022 07:54 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents