മുസ്ലിം ലീഗ് സമരയാത്രയ്ക്ക് കോട്ടൂരിൽ നിന്ന് 500പേർ പങ്കെടുക്കും
ലീഗ് സംഗമങ്ങൾ നടത്തി ജാഥയുടെ പ്രമേയം വിശദീകരിക്കും
നടുവണ്ണൂർ: ജനവിരുദ്ധ സർക്കാരുകൾക്കെതിരെ ജനപക്ഷ രാഷ്ട്രീയം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് ബാലുശ്ശേരി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ഒക്ടോബർ 1 നു ആരംഭിക്കുന്ന സമര യാത്രയിൽ കോട്ടൂർ പഞ്ചായത്തിൽ നിന്നും 500പ്രവർത്തകരെ അണിനിരത്താൻ പൂനത്ത് ഓഡിറ്റോറിയത്തിൽ ചേർന്ന പഞ്ചായത്തു മുസ്ലിം ലീഗ് കൺവൻഷൻ പരിപാടികൾ ആവിഷ്കരിച്ചു.
എല്ലാ ശാഖകളിലും വിപുലമായ ലീഗ് സംഗമങ്ങൾ നടത്തി ജാഥയുടെ പ്രമേയം വിശദീകരിക്കും. മണ്ഡലം പ്രസിഡണ്ട് സാജിദ് കോറോത് യോഗം ഉത്ഘാടനം ചെയ്തു. എം.പി.ഹസ്സൻ കോയ അധ്യക്ഷം വഹിച്ചു. ശാഹുൽ ഹമീദ് നടുവണ്ണൂർ, എം.കെ. അബ്ദു സ്സമദ്, പി.കെ.സലാം മാസ്റ്റർ, എം .പോക്കർ കുട്ടി മാസ്റ്റർ , കെ .സി .ബഷീർ ,കെ .മജീദ് പാലോളി , ചേലേരി മമ്മുക്കുട്ടി ,ഹമീദ് ഹാജി ടി .കെ . ജാഫർ തിരുവോട് ,നിസാർ ചേലേരി ,ടി .എ. റസാക്ക് , ബുഷ്‌റ മുച്ചൂട്ടിൽ ,ഇസ്മായീൽ വി .കെ .സഫേദ് പാലോളി ,സവാദ് .പി .കെ . സഫീർ .സി കെ . ഹാരിസ് കെയക്കണ്ടി, മൂസ .കെ .കെ. നദീറ പൂനത്ത് പ്രസംഗിച്ചു .

