കൂത്താളി പഞ്ചായത്ത് മുസ്ലിം ലീഗ് പദയാത്ര നടത്തി
ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിസി.പി.എ.അസീസ് ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര : സെപ്റ്റംബർ 20 മുതൽ 26 വരെ പേരാമ്പ്രയിൽ വെച്ച് നടക്കുന്ന മുസ്ലിം ലീഗ് നിയോജക മണ്ഡലം സമ്മേളനത്തിന്റെ പ്രചരണാർത്ഥം കൂത്താളി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച പദയാത്ര വിളയാട്ടുകണ്ടി മുക്കിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ.അസീസ് ഉദ്ഘാടനം ചെയ്തു. അബ്ദുളള ബൈത്തുൽ ബർക്ക അധ്യക്ഷത വഹിച്ചു.
പദയാത്രയ്ക്ക് അബ്ദുല്ല ബൈത്തുൽ ബർക്ക, കെ.ടി. കുഞ്ഞമ്മദ്, എം.പി. മൊയ്തു, കെ.കെ.സൂപ്പി ഹാജി, പി.സി. ഉബൈദ് ,മുഹമ്മദ് ലാൽ,അസീസ് പുതിയോട്ടിൽ, വി. കെ.റഷീദ് , സി.കെ. ജറീഷ്, സിറാജ് കിഴക്കേടത്ത്, സജീർ വണ്ണാങ്കണ്ടി, ദിൽഷാദ് കുന്നിക്കൽ , ആഷിഖ് പുല്യാട്ട് നേതൃത്വം നല്കി.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ആർ.കെ.മുനീർ, പി. ടി അഷ്‌റഫ്, കല്ലൂർ മുഹമ്മദലി, കുഞ്ഞമ്മദ് പേരാമ്പ്ര,പൂളക്കണ്ടി കുഞ്ഞമ്മദ്, മുനവ്വർ വി.സി,കീരിക്കണ്ടി അബ്ദുള്ള,പാലാട്ടക്കര ഇബ്രാഹിം, സംസാരിച്ചു. മൂരികുത്തിയിൽ നടന്ന സമാപന സമ്മേളനം ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം ഉദ്ഘാടനം ചെയ്തു.