ഖത്തർ കെ.എം.സി.സി പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി രൂപീകരിച്ചു
സംസ്ഥാന പ്രസിഡന്റ് എസ്. എ. എം. ബഷീർ കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി ഖത്തർ കെ.എം.സി.സി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിക്ക് രൂപം നൽകി. സംസ്ഥാന പ്രസിഡന്റ് എസ്. എ. എം. ബഷീർ കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്തു. അബ്ദുൽ സത്താർ റഹ്മാനി ഖിറാഅത്ത് നടത്തി. എസ്. കെ. ആഷിഖ് അധ്യക്ഷനായി. ടി. ടി. കുഞ്ഞമ്മത് സ്വാഗതവും, സി. കെ. സി. ഇസ്മായിൽ നന്ദിയും പറഞ്ഞു.
പി. എ. തലായി, നബീൽ നന്തി, ഷംസു വാണിമേൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ബഷീർ ഖാൻ, ഇല്യാസ്, എൻ. പി. അബ്ദുറഹിമാൻ, പുതുക്കുടി അബൂബക്കർ, അബ്ദു വാളാഞ്ഞി, സലാം കല്ലൂർ, യൂസുഫ് വല്ലാറ്റ, റസാഖ് കുന്നുമ്മൽ, അബ്ദുറഹിമാൻ കുന്നുമ്മൽ എന്നിവർ സംസാരിച്ചു.
പ്രസിഡണ്ടായി മുഹമ്മദ് ചാവട്ട് (മേപ്പയ്യൂർ), ജനറൽ സെക്രട്ടറിയായി സി. കെ. സി. ഇസ്മാഈൽ (പേരാമ്പ്ര), ട്രഷററായി സമീർ മാനസ് (കീഴരിയൂർ), വൈസ് പ്രസിഡണ്ടുമാരായി സിദ്ധീഖ് എൻ. കെ. (അരിക്കുളം), ഷാജഹാൻ കിഴക്കാലോൽ (തുറയൂർ), അഡ്വ: സി. ടി. അബ്ദുൽ അസീസ് (ചെറുവണ്ണൂർ), അഷ്റഫ് വി. കെ. (പേരാമ്പ്ര), സെക്രട്ടറിമാരായി കുഞ്ഞമ്മദ് കെ. പി. (ചെറുവണ്ണൂർ), മുഹമ്മദ് തുണ്ടിയിൽ (ചങ്ങരോത്ത്), മുനീർ കൈതക്കൽ (നൊച്ചാട്), മുഹമ്മദ് കെ. കെ. (കൂത്താളി) എന്നിവരെയും തെരഞ്ഞെടുത്തു.